മലിനീകരണ നിയന്ത്രണ ബോർഡിൽ ജോലി വാഗ്ദാനം; തട്ടിയത് 25 ലക്ഷം രൂപ, യുവതികൾ പിടിയിൽ

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതികൾ പിടിയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതികൾ പിടിയിൽ. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം സ്വദേശിനിയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. മലിനീകരണ നിയന്ത്രണ ബോർഡിലോ തത്തുല്യമായ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് 25 ലക്ഷം രൂപ തട്ടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS