ബി.ജെ.പി വട്ടവടയില്‍ ഇന്ന് ഹർത്താല്‍ പ്രഖ്യാപിച്ചു. എല്‍.ഡി.എഫ് പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹർത്താല്‍. ആക്രമണത്തിന് നേതൃത്വം നല്‍കിയ സി.പി.ഐ സ്ഥാനാർത്ഥി രാമരാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍ ആചരിക്കുന്നത്. നേരത്തെ, കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് വട്ടവട പഞ്ചായത്തിലെ കടവരി വാർഡില്‍ ബി.ജെ.പി- എല്‍.ഡി.എഫ് സംഘർഷമുണ്ടായിരുന്നു. കഴിഞ്ഞ 15 വർഷമായി സിപിഎം എതിരില്ലാതെ വിജയിക്കുന്ന വാർഡാണിത്. ഇവിടെ ഇത്തവണ ബി.ജെ.പി സ്ഥാനാർഥിയെ നിർത്തിയിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നല്‍കിയ വ്യക്തിയും കുടുംബവും വോട്ട് ചെയ്യാനെത്തിയപ്പോള്‍ എല്‍.ഡി.എഫ് പ്രവർത്തകർ ആക്രമിച്ചെന്നാണ് ബി.ജെ.പി ആരോപണം. തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


