ചെറുതോണിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി ചാണ്ടി ഉമ്മൻ എം എൽ എ ശക്തമായ പ്രചാരണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കുന്ന ഫ്രാൻസിസ് അറയ്ക്കപ്പറമ്പിലിനും ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മറ്റ് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കും വേണ്ടിയാണ് വോട്ട് അഭ്യർത്ഥിച്ചത്. ചെറുതോണി മേഖലയിലെ മുഴുവൻ വ്യാപാര കേന്ദ്രങ്ങളിലും നേരിട്ടെത്തിയാണ് വോട്ട് അഭ്യർത്ഥിച്ചത്. വോട്ടർമാരുടെ പ്രശ്നങ്ങൾ കേട്ടും പരിഹാരം ഉറപ്പുനൽകിയും മുന്നേറിയ പ്രചാരണം ചെറുതോണിയിലെ യു.ഡി.എഫ് പ്രവർത്തകരിലും വലിയ ആവേശം സൃഷ്ടിച്ചു. ചാണ്ടി ഉമ്മനോയോടൊപ്പം ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളും വോട്ട് അഭ്യർത്ഥിച്ചു. യു.ഡി.എഫ് വികസന പദ്ധതികളെയും നിലവിലെ ഭരണത്തിന്റെ പരാജയങ്ങളെയും ചൂണ്ടിക്കാട്ടിയാണ് ചാണ്ടി ഉമ്മൻ പ്രചാരണം നടത്തിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


