HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിൽ പ്രതികരണവുമായി മുഖ്യമന്ത്രി. അറസ്റ്റ് കോ‍ടതി തടഞ്ഞത് സ്വാഭാവിക നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അറസ്റ്റ് തടയേണ്ട ഒരാവശ്യവും പൊലീസിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


തൃശൂർ കോർപറേഷൻ ഭരണം മികച്ചതാണെന്നും വലിയ മുന്നേറ്റങ്ങൾ നഗരത്തിൽ നടത്താനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ കൂമ്പാരമായിരുന്ന ലാലൂർ മാറി. തൃശൂരിനെ സീറോ വേസ്റ്റ് കോർപ്പറേഷൻ എന്ന നിലയിലേക്ക് ഉയർത്തി. ആകാശപാത, വഞ്ചിക്കുളത്തെ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റിയത്, പീച്ചി കുടിവെള്ള പദ്ധതി, ഒല്ലൂർ ജല സംഭരണി തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ മികവാർന്നതാണ്. ആരോഗ്യ മേഖലയിലും വളർച്ചയും ഫലപ്രദമായ ഇടപെടലുമുണ്ടായി. ലെർണിംഗ് സിറ്റി ആയി യുനെസ്കോ അംഗീകാരം ലഭിച്ചതെല്ലാം മാതൃകയാണ്. ലൈഫ് മിഷൻ പദ്ധതിയിലൂടെ വീടുകൾ ലഭ്യമാക്കിയെന്നും കോർപ്പറേഷൻ നടത്തിയത് നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


എന്തും വിളിച്ച് പറയാൻ കഴിയുന്ന നേതാക്കളാണ് സിപിഎം - ജമാഅത്തെ ഇസ്ലാമി ബന്ധം ആരോപിക്കുന്നത്. ഇന്നലെ വ്യക്തമാക്കിയ കാര്യമാണ്. ജമാഅത്തെ ഇസ്ലാമിക്കാർ തെരഞ്ഞെടുപ്പിൽ വിശ്വസിച്ചിരുന്നവരായില്ല. 1985 ലാണ് കന്നി വോട്ട് ചെയ്യുന്നത്. അവർ കന്നി വോട്ട് ചെയ്തത് ഇടത് പക്ഷത്തിന് ആയിരുന്നില്ല. കോൺഗ്രസിന് എതിരെയുള്ള പ്രതിഷേധ വോട്ട് എന്ന നിലയിലാണ് അവർ 1996 ൽ വോട്ടവകാശം വിനയോഗിച്ചത്. പിന്നീട് പലവട്ടം അവർ പല നിലപാടുകളും സ്വീകരിച്ചു. ഒരു കാലത്തും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി പോകേണ്ട അവസ്ഥ തങ്ങൾക്ക് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു കാലത്തും അവർക്ക് ഞങ്ങൾ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


പല വിധത്തിലുള്ള നുണ പ്രചരണങ്ങൾ ആളുകളെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാണ്. നുണ പലവട്ടം ആവർത്തിച്ച് പറഞ്ഞാൽ ചിലയാളുകൾ അത് വിശ്വസിക്കുമെന്ന് അജണ്ടയാണ് യു.ഡി.എഫ് പയറ്റുന്നത്. സിപിഎം-ബിജെപി ഡീൽ ആരോപണത്തിൽ, നാല് വോട്ടിനുവേണ്ടി ആർക്കൊപ്പവും കൂട്ടുകൂടാം എന്ന നിലയിലാണ് യുഡിഎഫ് എന്നും മുഖ്യമന്ത്രി വിമർശിച്ചു. അവസരവാദ രാഷ്ട്രീയത്തിന്റെ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. കൂട്ടുകൂടാൻ തയ്യാറാകുന്ന ആരുമായാണ് ഒത്തുചേരുന്നതാണ് നിലപാട്. അതേസമയം എവിടെയെങ്കിലും ബിജെപിയുമായി ഒത്തുപോകാൻ പറ്റുമെങ്കിൽ അതിലും ഒരു ശങ്കയും അവർക്ക് ഇല്ല. രണ്ടു സീറ്റാണ് പ്രധാനം എന്ന് കാണുമ്പോൾ അവസരവാദ രാഷ്ട്രീയത്തിന് വഴങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ അന്വേഷണം മുന്നോട്ട് പോകുന്നത് നല്ല രീതിയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


മസാല ബോണ്ടിൽ, അമിതമായ പലിശയ്ക്ക് അല്ല ബോണ്ട് എടുത്തിട്ടുള്ളത്. ന്യായമായ പലിശയാണെന്നും അതിന്റെ പേരിൽ സംസ്ഥാനത്തിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാഹുലിന് സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസിലുള്ളവരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പൊലീസിൽ നിന്ന് ഒളിച്ചുനിൽക്കാൻ കോൺഗ്രസ് സംരക്ഷണ വലയം ഒരുക്കുകയാണ്. നേതൃത്വത്തിന്റെ സംരക്ഷണം ഉണ്ട്. ഇതിൽ ആർക്കൊക്കെ പങ്കുണ്ട് എന്ന് പരിശോധിച്ചാൽ അല്ലേ മനസ്സിലാകൂ എന്നും മുഖ്യമന്ത്രി ചോദിച്ചു.


പി.എം.ശ്രീ വിവാദവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന് ഉള്ളത് കൃത്യമായ നിലപാടാണ്. നേരത്തെ എന്തായിരുന്നു നിലപാട്, അത് തന്നെയാണ് തുടരുന്നത്. കേരളത്തിലെ സ്കൂൾ നന്നാക്കിയത് കേന്ദ്രത്തിന്റെ ഫണ്ട് ഉപയോഗിച്ചല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പി.എം ശ്രീ വിഷയം കഴിഞ്ഞ കാര്യമാണെന്നും പി.എം ശ്രീ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസ രംഗം അപ്പാടെ തകരില്ലെന്നും കൂട്ടിച്ചേർത്തു. പദ്ധതി നടപ്പായില്ലെങ്കിൽ മറ്റ് ഫണ്ടുകൾ കിട്ടാതെ വരുന്ന സാഹചര്യമുണ്ടായിരുന്നു.


ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ രാജ്യത്തിന്റെ പൊതുനില മാറണം. കേരള സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. ദേശീയപാതയുടെ മുഴുവൻ കാര്യങ്ങളും നിർവഹിക്കുന്നത് എൻഎച്ച്എ ആണ്. സർക്കാരിന്റെ പെടലിക്ക് ഇടാൻ നോക്കണ്ട. സംസ്ഥാന സർക്കാരിന്റെ മുകളിൽ കെട്ടിവെക്കാനുള്ള താല്പര്യത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ചോദ്യം. കൊല്ലത്തുണ്ടായ വീഴ്ച കേരളത്തിൻ്റെ തലയിലിടാം എന്ന് കരുതുന്നുണ്ടെങ്കിൽ നടപ്പില്ലെന്നും മുഖ്യമന്ത്രി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA