എസ്. എം. സി. സി. (S.M.C.C.) സൗത്ത് ഫ്ലോറിഡയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് സമ്മാനമായി 150 കുടുംബങ്ങൾക്ക് 2,500 രൂപ വിലമതിക്കുന്ന നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനുള്ള കൂപ്പണുകൾ വിതരണം ചെയ്തു. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ കത്തീഡ്രൽ വികാരി ഫാദർ ടോമി ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇടുക്കി ഡി.വൈ.എസ്.പി രാജൻ കെ. അരമന മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ ജെയിൻ അഗസ്റ്റിൻ ആമുഖ പ്രഭാഷണം നിർവഹിച്ചു. രൂപത ഡയറക്ടർ ഫാദർ ജോർജ് ഇളമ്പശ്ശേരി, ബാബു കല്ലിടുക്കിൽ, സാജു വടക്കേൽ, നോയൽ മാത്യു, ജോബി പൊന്നുംപുരയിടം എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തോടെയുമാണ് നിത്യോപയോഗ സാധനങ്ങളുടെ കൂപ്പണുകൾ വിതരണം ചെയ്തത്. ചടങ്ങിൽ ബ്രദർ രാജു പടമുഖം, പി. ജെ. ജോസഫ്, രാജു പൈനാവ്, കെ. എം. ജലാലുദീൻ എന്നിവർ ആശംസകൾ അറിയിച്ചു. രാഷ്ട്രീയ–സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


