HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞo ചടങ്ങ് പഞ്ചായത്ത് ഹാളിൽ നടന്നു.

 

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് പഞ്ചായത്ത് ഹാളിൽ നടന്നു.

മുഖ്യ വരണാധികാരി ഡെപ്യൂട്ടി കളക്ടർ സുഹ്റ എ മുതിർന്ന അംഗം പടമുഖം ഡിവിഷനിൽ നിന്നും വിജയിച്ച വി എ ഉലഹന്നാന് സത്യ വാചകം ചൊല്ലിക്കൊടുത്തതോടെ ആദ്യ അംഗം സത്യപ്രതിജ്ഞ ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ് ചെയ്ത് അധികാരമേറ്റു. മുതിർന്ന അംഗം പടമുഖം ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വി എ ഉലഹന്നാൻ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരി ഡെപ്യൂട്ടി കളക്ടർ സുഹറ എ - ആദ്യ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് വി എ ഉലഹന്നാൻ മറ്റ് 13 അംഗങ്ങൾക്കും സത്യവചനം ചൊല്ലിക്കൊടുത്തു. വരണാധികാരി സുഹറ എ , ബി.ഡി.ഒ ഷൗജ മോൾ പി. ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ സാമൂഹ്യ രാഷ്ട്രീയ നേതാക്കന്മാർ ഉൾപ്പെടെ നിരവധി പേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും ഇടുക്കി ബ്ലോക്കിന്റെ ഭരണം ജനക്ഷേമകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയട്ടെ എന്ന് മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റും യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ടുമായ അഡ്വ: എബി തോമസ് പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS