2025-ൽ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച മരിയാപുരം ഗ്രാമപഞ്ചായത്തിലെ 14 അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് പഞ്ചായത്ത് ഓഫീസിൽ നടന്നു.
സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറും മുഖ്യ വരണാധികാരിയുമായ അനസ് കെ. എച്ച്. മുതിർന്ന അംഗമായ ജോളി ജോയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് പതിമൂന്ന് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
ഇന്ത്യൻ ഭരണഘടനയോടുള്ള വിശ്വാസവും ജനക്ഷേമ പ്രവർത്തനങ്ങൾ മുൻഗണന നൽകിയും പ്രവർത്തിക്കുമെന്ന് അംഗങ്ങൾ അറിയിച്ചു. ചടങ്ങിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.


