ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യ വരണാധികാരി ഇടുക്കി ജില്ലാ കളക്ടർ ഡോ: ദിനേശൻ ചെറുവാട്ട് മുതിർന്ന അംഗം പ്രൊഫ: ഷീല സ്റ്റീഫന് സത്യ വാചകം ചൊല്ലി കൊടുത്തു. മറ്റ് അംഗങ്ങൾക്ക് പ്രൊഫ: ഷീല സ്റ്റീഫൻ സത്യവാചകം ചൊല്ലിക്കൊടുത്ത് സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തീകരിച്ചു.
തുടർന്ന് അംഗങ്ങളുടെ ആദ്യ യോഗം ചേർന്നു. ഈ മാസം 27ന് നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി മറ്റ് ഉദ്യോഗസ്ഥർ അംഗങ്ങളുടെ ബന്ധുക്കൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെ നിരവധിപേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.


