
തദ്ദേശ തെരഞ്ഞെടുപ്പിൽ ചെങ്കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നന്ദി തിരുവനന്തപുരം' എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. കേരളം എൻഡിഎഫിനെയും യുഡിഎഫിനെയും മടുത്തു. എൻഡിഎയില്‍ നിന്നാണ് ജനം സദ്ഭരണം പ്രതീക്ഷിക്കുന്നത്. ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വികസിത കേരളം എന്ന ഹാഷ്ടാഗ് സഹിതമാണ് മോദിയുടെ ട്വീറ്റ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

