കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വ്യാപാരോത്സവ് 2026 ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചെറുതോണി യൂണിറ്റിലെ കൂപ്പൺ വിതരണം അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോസ് കുഴികണ്ടം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വ്യാപാരത്തിന്റെ വ്യാപനം മൂലം ചെറുകിട വ്യാപാര മേഖല നേരിടുന്ന കച്ചവട മാന്ദ്യത്തിന് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യാപാരോത്സവ് സംഘടിപ്പിക്കുന്നത്.
ഏകോപന സമിതി അംഗങ്ങളായ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സൗജന്യമായാണ് സമ്മാന കൂപ്പണുകൾ നൽകുന്നത്. ഡിസംബർ 15 മുതൽ മാർച്ച് 31 വരെ വ്യാപാരോത്സവ് സംഘടിപ്പിക്കുന്നത്. മാർച്ച് 31-ന് നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ഒരു ഇന്നോവ കാറും, രണ്ടാം സമ്മാനമായി അഞ്ച് മാരുതി ആൾട്ടോ കാറുകളും, കൂടാതെ നറുക്കെടുപ്പിലൂടെ മറ്റ് നിരവധി സമ്മാനങ്ങളും വിതരണം ചെയ്യും. ചടങ്ങിൽ അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജോ തടത്തിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു ജോസഫ്, ട്രഷറർ പ്രേംകുമാർ, ആൻസൺ കുഴിക്കാട്ട്, രഞ്ജിത്ത് പി. ലൂക്കോസ് എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


