
കട്ടപ്പനയ്ക്ക് സമീപം നരിയംപാറയിൽ മുൻ ഭർത്താവിന്റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. കട്ടപ്പന നാരിയമ്പാറ സ്വദേശിനി തോട്ടരികത്ത് ശശികല (32)ക്കാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ യുവതിയെ ഇടുക്കി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11:15 ഓടെ യുവതിയുടെ വീട്ടിലെത്തിയാണ് മുൻ ഭർത്താവ് മുകേഷ് ആക്രമണം നടത്തിയത്.
വീഡിയോ വാർത്ത കാണാം....
യുവതിയുടെ ഇരു കൈകളും കാലുകളും ഒടിക്കുകയും വാക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവ സമയത്ത് യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അലർച്ച കേട്ട് ഓടിയെത്തിയ സമീപവാസികൾ ഭർത്താവിനെ വിവരം അറിയിക്കുകയും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ആഴത്തിൽ മുറിവേറ്റ യുവതിക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മറ്റി. സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

