.jpeg)
രാജാക്കാടിന് സമീപം പൊന്മുടി ഡാംടോപ്പിൽ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ. രാജാക്കാട് കള്ളിമാലി സ്വദേശി ഇല്ലിക്കൽ റെജി ദേവസ്യ(55) ആണ് അറസ്റ്റിലായത്. ക്രിസ്മസ്–പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തങ്കമണി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ. ലിജോ ഉമ്മന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 5 ലിറ്റർ വാറ്റുചാരായം ഇയാളിൽ നിന്നും കണ്ടെത്തി. തുടർന്ന് ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാത്രികൾ പരിശോധന സംഘത്തിൽ ഗ്രേഡ് പ്രിവൻറീവ് ഓഫീസർമാരായ ഷിയാദ്, ബിനു ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആനന്ദ് വിജയൻ, സുജിത്ത് എസ് എന്നിവരും പങ്കെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

