HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ അക്കൗണ്ട് കാലിയാക്കുന്ന സ്ക്രാച്ച് കാർഡ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്


ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി പൊലീസിന്‍റെ മുന്നറിയിപ്പ്. പ്രൈം മിനിസ്റ്റർ ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാർഡ് എന്ന പേരിൽ സ്ക്രാച്ച് കാർഡ് അയച്ചു നൽകിയാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. തട്ടിപ്പുകാർ സ്ക്രാച്ച് കാർഡ് അടങ്ങിയ ലിങ്കുകൾ സോഷ്യൽ മീഡിയയിലൂടെ അയച്ചുനൽകും. ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിൻ്റെ തുടക്കം.


തട്ടിപ്പുകാർ അയച്ചു നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു നിശ്ചിത തുകയുടെ സമ്മാനം ലഭിച്ചതായി അറിയിപ്പ് ലഭിക്കും. ആ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിന് പിൻ നമ്പർ എൻ്റർ ചെയ്യാൻ ആവശ്യപ്പെടും. നമ്പർ എൻ്റർ ചെയ്യുന്നതോടുകൂടി അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതാണ് തട്ടിപ്പു രീതി. ജനങ്ങൾ ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.


പ്രൈം മിനിസ്റ്റർ ഗിഫ്റ്റ് എന്ന പേരിലോ മറ്റു പേരുകളിലോ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യാതൊരുവിധ സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിട്ടില്ല. ഫെസ്റ്റിവൽ സീസണ്‍ മുന്നിൽ കണ്ട് പണം തട്ടിയെടുക്കുന്നതിനുള്ള തട്ടിപ്പുകാരുടെ പുതിയ രീതിയാണിത്. ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെടണം. അല്ലെങ്കിൽ https://cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴി സൈബർ പൊലീസിനെ വിവരം അറിയിക്കാം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA