
പൊതു വിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടുക്കി ന്യൂമാൻ എൽ.പി സ്‌കൂൾ ഇടം നേടി. സർക്കാരിൻ്റെ കീഴിലുള്ല കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിലാണ് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകളിൽ ഒന്നാണ് ന്യൂമാൻ എൽ.പി സ്‌കൂൾ. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ മികവും നൂതന സാങ്കേതിക വിദ്യകളുടെ പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളുമാണ് ഈ അംഗീകാരത്തിന് തിരഞ്ഞെടുക്കപ്പെടാൻ കാരണമായത്. സ്കൂൾ മാനേജർ ഡോ. സി. പ്രദീപ സി.എം.സി, സ്‌കൂൾ പ്രധാന അദ്ധ്യാപിക സി. സുദീപ, അദ്ധ്യാപകരായ സി. ഡീന, സി. ജീവ, അന്നു മരിയ വിൽസൺ, പി.ടി.എ പ്രസിഡന്റ് ജോബി അഗസ്റ്റിൻ എന്നിവരാണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

