HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇടുക്കി ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു; ഇടുക്കി പോലീസ് സൊസൈറ്റി ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം സോണൽ ഹെഡ് ഡോ. എസ്. ശക്തിവേൽ നിർവഹിച്ചു.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടുക്കി ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു


യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടുക്കി ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇടുക്കി പോലീസ് സൊസൈറ്റി ബിൽഡിംഗിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് ശാഖ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം സോൺ ജനറൽ മാനേജറും സോണൽ ഹെഡുമായ ഡോ. എസ്. ശക്തിവേൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. എം. (ഐപിഎസ്) മുഖ്യാതിഥിയായി പങ്കെടുത്തു.


ബാങ്കിന്റെ പ്രാദേശിക മേധാവി എ. സെന്തിൽ രാജ, ഇടുക്കി ശാഖാ മാനേജർ പ്രണയ് ഗുപ്ത എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതിയ ശാഖയുടെ പ്രവർത്തനം ഇടുക്കി മേഖലയിലെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും ആധുനികവുമായ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇടുക്കി പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സനൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജോസ് കുഴികണ്ടം, ഡിഫ്‌ഒ & വൈൽഡ് ലൈഫ് വാർഡൻ ജയചന്ദ്രൻ, ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. സോണി ഫിലിപ്പ്, സാജൻ കുന്നേൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA