HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ജനുവരി നാലിന് ഇടുക്കി മുരിക്കാശ്ശേരിയിൽ

ഇടുക്കി: സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ജനുവരി നാലിന് ഇടുക്കി മുരിക്കാശ്ശേരിയിൽ


ഇടുക്കി ജില്ലാ അത്‌ലറ്റിക് അസോസിയേഷനും മുരിക്കാശ്ശേരി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. മുരിക്കാശ്ശേരി ടൗണിൽ നിന്നാണ് മത്സരങ്ങൾ ആരംഭിക്കുക. ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ ആറുമണിക്ക് ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിക്കും. സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ, കായിക താരങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.


പുരുഷ-വനിതാ വിഭാഗങ്ങളിലായി 14 ജില്ലകളിൽ നിന്നുള്ള 425 കായികതാരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. ജില്ലാ ചാമ്പ്യൻഷിപ്പുകളിൽ വിജയിച്ചവർക്കാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. ഓരോ ജില്ലയിൽ നിന്നും ആറ് പേർ അടങ്ങുന്ന ടീമായാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വിവിധ പ്രായ വിഭാഗങ്ങളിലായി രണ്ട് കിലോമീറ്റർ മുതൽ പത്ത് കിലോമീറ്റർ വരെ ദൈർഘ്യമുള്ള മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.


20 വയസിന് മുകളിലുള്ള പുരുഷ-വനിതാ വിഭാഗങ്ങൾക്ക് 10 കിലോമീറ്റർ,

20 വയസിന് താഴെയുള്ള ആൺകുട്ടികൾക്ക് 8 കിലോമീറ്റർ,

20 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് 6 കിലോമീറ്റർ,

18 വയസിന് താഴെയുള്ള ആൺകുട്ടികൾക്ക് 6 കിലോമീറ്ററും പെൺകുട്ടികൾക്ക് 4 കിലോമീറ്ററും,

16 വയസിന് താഴെയുള്ള ആൺ-പെൺ കുട്ടികൾക്ക് 2 കിലോമീറ്റർ എന്നിങ്ങനെയാണ് മത്സരങ്ങൾ.


വിജയികൾക്ക് ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി സമ്മാനങ്ങൾ നൽകും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് പി.എസ്.സി പരീക്ഷയിൽ യഥാക്രമം 14, 12, 10 ഗ്രേസ് മാർക്കും ലഭിക്കും. കൂടാതെ സ്കൂൾ-കോളേജ് അഡ്മിഷൻ, മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ എന്നിവയിൽ മെറിറ്റ് സർട്ടിഫിക്കറ്റിന്റെ മാർക്ക് പരിഗണിക്കും.


ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, സ്കൂൾ മാനേജർ സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ മുഖ്യ രക്ഷാധികാരികളായും വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിനോദ് ജോസഫ് സ്വാഗതസംഘം ചെയർമാനായും പ്രവർത്തിക്കും.ത്രിതല പഞ്ചായത്ത് പ്രസിഡൻ്റുമാർ, പി.ടി.എ ഭാരവാഹികൾ, വ്യാപാരി-വ്യവസായി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA