HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ കനത്ത പോരാട്ടം: പ്രവർത്തനപരിചയവും ജനപിന്തുണയും ആയുധമാക്കി 5 മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ വീണ്ടും ജനവിധി തേടുന്നു

ഇടുക്കി: 5 മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ വീണ്ടും ജനവിധി തേടുന്നു


വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ ഈ തവണ കടുത്ത പോരാട്ടത്തിന് വാതിൽ തുറക്കുകയാണ്. പഞ്ചായത്തിന്റെ ഭരണനേട്ടങ്ങളും വികസനപ്രവർത്തനങ്ങളും മുൻനിർത്തി മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ അഞ്ചുപേർ വീണ്ടും ജനവിധി തേടുന്നു. 


യു.ഡി.എഫിൽ നിന്ന് റിൻസി സിബി, ആൻസി തോമസ്, സെലിന്‍ വിൽസൺ എന്നിവരും എൽ.ഡി.എഫിൽ  പ്രഭ തങ്കച്ചൻ, ജോർജ് പോൾ എന്നിവരുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ അഞ്ച് തവണയും മത്സരിച്ച് തുടർച്ചയായി വിജയിച്ച പ്രഭ തങ്കച്ചൻ ഈ തവണ എൽ.ഡി.എഫിന്റെ ശക്തമായ സ്ഥാനാർഥിയായി എത്തുമ്പോൾ രണ്ട് തവണ പഞ്ചായത്തിൽ നിന്ന് വിജയിക്കുകയും കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ച ആൻസി തോമസ് യു.ഡി.എഫിന്റെ പ്രധാന സ്ഥാനാർഥിയായും മത്സരിക്കുകയാണ്. മുന്‍ പ്രസിഡന്റ് പദവിയിൽ നിന്നുള്ള പ്രവർത്തനപരിചയവും ജനപിന്തുണയും ആയുധമാക്കി 5 പേരും ശക്തമായ പ്രചാരണം നടത്തുകയാണ്. 

വീഡിയോ വാർത്ത കാണാം.... 👇👇👇



കഴിഞ്ഞ പഞ്ചായത്ത് ഭരണ കാലത്ത് പ്രസിഡന്റായിരുന്നത് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ജോർജ് പോളാണ്. അന്നത്തെ 14 വാർഡുകളിൽ ഇരുപക്ഷത്തിനും 7 വീതം സീറ്റുകളാണ് ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് അധികാരത്തിൽ എത്തുകയായിരുന്നു. എന്നാൽ ഈ തവണ പഞ്ചായത്തിൽ 15 വാർഡുകളാണ്, ഇതോടെ സമവാക്യം മാറ്റത്തിനൊരുങ്ങുകയാണ്


വനിതാ സംവരണം, മുൻ പ്രസിഡന്റുമാരുടെ മൽസരം, മുൻ ഭരണത്തിന്റെ വിലയിരുത്തൽ എന്നിവയെല്ലാം ഒരുമിച്ച് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുപ്പ് മത്സരത്തെ കൂടുതൽ ശക്തമാക്കുകയാണ്. അടുത്ത ഭരണത്തിന് നേതൃത്വം നൽകുന്നത് ഏത് മുന്നണിയിലെ ഏത് സ്ഥാനാർത്ഥിയാകും എന്നത്  ഇനി തീരുമാനിക്കുക വോട്ടർമാർ തന്നെയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS