HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു

നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു


വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു. 77 വയസായിരുന്നു. അടുത്തിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യാവസ്ഥ മോശമാവുകയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ അപ്പച്ചന്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു.


1965ല്‍ പുറത്തിറങ്ങിയ ഒതേനന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് അപ്പച്ചന്‍ സിനിമയിലേക്ക് കടന്നുവരുന്നത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലെ വേഷം കരിയറില്‍ നിര്‍ണായകമായി. അടൂര്‍ ചിത്രങ്ങളിലായിരുന്നു പിന്നീട് അപ്പച്ചന്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയത്. അനന്തരമായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒരു ചിത്രം. വില്ലന്‍ വേഷങ്ങളും ക്യാരക്ടര്‍ വേഷങ്ങളിലുമായി തന്റെ കരിയര്‍ പുന്നപ്ര അപ്പച്ചന്‍ തുടര്‍ന്നു. നക്ഷത്രങ്ങളേ കാവല്‍, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ആട്ടക്കലാശം തുടങ്ങി നിരവധി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA