HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിച്ചാൽ മാറി നിൽക്കാൻ തയ്യാർ; ചാണ്ടി ഉമ്മൻ

പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിച്ചാൽ മാറി നിൽക്കാൻ തയ്യാർ; ചാണ്ടി ഉമ്മൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. താൻ മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ നേതൃത്വത്തെ അറിയിച്ചു. പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ മാറി നിൽക്കാൻ തയ്യാറാണ്. ഇക്കാര്യം AICC ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ നേരിട്ട് അറിയിച്ചു.


അതേസമയം കോൺഗ്രസ് മെഗാ പഞ്ചായത്ത് ഈ മാസം 19 ന് കൊച്ചിയിൽ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പരിപാടിയാണ് മെഗാ പഞ്ചായത്ത്. പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. 2026 ലെ പ്രവർത്തന കലണ്ടർ കോൺഗ്രസ് പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ സംസ്ഥാന ജാഥ നടക്കും. ജനുവരി 19ന് രാഹുൽഗാന്ധി പങ്കെടുക്കുന്ന മെഗാ പഞ്ചായത്ത്


കോൺഗ്രസ് രാപകൽ സമരം 13 ന് നടക്കും. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിനെതിരായി രാപ്പകൽ സമരം സംഘടിപ്പിക്കും. 13, 14 തിയതികളിൽ ഏജീസ് ഓഫീസിന് മുന്നിലാണ് സമരം നടക്കുക. ജനുവരി 13,14- തൊഴിലുറപ്പ് പദ്ധതി വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ ഉപരോധം ജനുവരി 23 ശബരിമല വിഷയത്തിൽ നിയമസഭാ മാർച്ച്, 13 ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച് നടക്കും.


ജൂനവരി 10 ന് മുൻപ് ബൂത്ത്‌ തല നിശാ ക്യാമ്പ് നടക്കും. ജനുവരി 15 16 ബൂത്ത് പ്രസിഡണ്ടുമാരുടെയും ബിഎൽഒ മാരുടെയും പഞ്ചായത്തിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളെയും യോഗം നടക്കും. ജനുവരി 17 മുതൽ SIR ബന്ധപ്പെട്ട ഭവന സന്ദർശനങ്ങൾ‌ നടക്കും. 24.25 മണ്ഡലം തല നിശ ക്യാമ്പ് നടക്കും. ഫെബ്രുവരി 1 മുതൽ 9 ബൂത്ത്‌ സമ്മേളനവും നടക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA