HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി കരിങ്കുന്നത്തിന് സമീപം ബസ് അപകടം: 12 ശബരിമല തീർത്ഥാടകർക്ക് പരുക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. തൊടുപുഴ-പാല പാതയില്‍വെച്ചായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു തീർത്ഥാടകർ.


തൃശൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വാഹനത്തില്‍ ആകെ ഇരുപതോളം പേരായിരുന്നു ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA