HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

തൈപ്പൊങ്കൽ; കേരളത്തിൽ നാളെ ആറ് ജില്ലകൾക്ക് അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

തൈപ്പൊങ്കൽ പ്രമാണിച്ച് നാളെ കേരളത്തിലും അവധി


തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് നാളെ കേരളത്തിലും അവധി. സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്കാണ് ജനുവരി നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. തമിഴ്നാട് പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


ജനുവരി പത്ത് മുതൽ 16 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. 15 വരെ ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായ ആവശ്യം ഉയര്‍ന്നതോടെ ഒരു ദിവസം കൂടി അവധി നൽകുകയായിരുന്നു. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 17നായിരിക്കും പൊങ്കൽ അവധി കഴിഞ്ഞ് ഇവിടങ്ങളിൽ സ്കൂളുകൾ തുറക്കുന്നത്.


സമൃദ്ധിയുടെ ഉത്സവമായ പൊങ്കൽ

ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കൽ. തമിഴ് കലണ്ടറിലെ പത്താം മാസമായ 'തൈ' മാസത്തിന്റെ ആദ്യ നാളിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പ്രകൃതിക്കും സൂര്യദേവനും കൃഷിക്കും നൽകുന്ന ആദരവുകൂടിയാണ് ഈ ദിനം. പൊങ്കൽ എന്ന വാക്കിന്റെ അർത്ഥം തിളച്ചു പൊങ്ങുക, അല്ലെങ്കിൽ കവിഞ്ഞൊഴുകുക എന്നാണ്. പുതിയ നെല്ലും പാലും ശർക്കരയും ചേർത്ത് മൺപാത്രത്തിൽ തയ്യാറാക്കുന്ന വിഭവം തിളച്ചു മറിയുമ്പോൾ കുടുംബാംഗങ്ങൾ ആവേശത്തോടെ പൊങ്കലോ പൊങ്കൽ എന്ന് വിളിച്ചു പറയുന്നു. 


ഇത് വരാനിരിക്കുന്ന സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമായാണ് കരുതപ്പെടുന്നത്. നാലു ദിവസം നീണ്ടുനിൽക്കുന്നതാണ് പൊങ്കൽ ആഘോഷങ്ങൾ. പഴയ സാധനങ്ങൾ തീയിലിട്ട് നശിപ്പിക്കുകയും പുതിയ തുടക്കത്തിനായി വീടും പരിസരവും ശുദ്ധിയാക്കുകയും ചെയ്യുന്ന ദിനം. സൂര്യദേവന് നന്ദി അർപ്പിച്ച് മുറ്റത്ത് പൊങ്കൽ തയ്യാറാക്കുന്നതാണ് പ്രധാന ആഘോഷം. കർഷകരെ കൃഷിയിൽ സഹായിക്കുന്ന കന്നുകാലികളെ ആരാധിക്കുന്ന ദിവസം. അന്ന് അവയെ കുളിപ്പിച്ച് ചായം പൂശി അലങ്കരിക്കുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതിനും ഒരുമിച്ച് സമയം ചിലവഴിക്കുന്നതിനുമുള്ള ദിവസം കാണും പൊങ്കലായും ആഘോഷിക്കുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA