HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി

Achayans Gold Kattappana

സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി നൽകുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ചില സംഘടനകൾ കാര്യം എന്തെന്ന് മനസ്സിലാക്കും മുൻപ് എതിർപ്പ് ഉന്നയിച്ചു. സർക്കാർ അധ്യാപകർക്കൊപ്പമാണ്. സ്ഥാനക്കയറ്റത്തിൽ വ്യക്തത വരുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കുറേപേർ രക്ഷപ്പെടുമെങ്കിൽ രക്ഷപെടട്ടെയെന്ന് അഭിപ്രായപ്പെട്ട മന്ത്രി നാൽപതിനായിരത്തോളം അധ്യാപകരെ ബാധിക്കുന്ന വിഷയമാണെന്നും കൂട്ടിച്ചേര്‍ത്തു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA