HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സീറ്റ് വർധന ആവശ്യപ്പെട്ട് ലീഗ്; ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സാദിഖലി തങ്ങൾ

ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സാദിഖലി തങ്ങൾ


നിയമസഭ തെര‍ഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നും മുന്നണി യോഗത്തിൽ അക്കാര്യം പറയുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ. കോട്ടയം അടക്കമുള്ള ജില്ലകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം തുടരുന്നു എന്ന് വ്യക്തമാക്കിയ തങ്ങൾ കേരള  കോൺഗ്രസിന്റെ മനസ്സ് യുഡിഎഫിനൊപ്പം എന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. ലീഗിന് നിർദ്ദേശമില്ല. ചില സീറ്റുകൾ വെച്ചു മാറണം എന്ന ആഗ്രഹം അണികൾക്കുണ്ട്. ഈ കാര്യം ചർച്ചയിൽ മുന്നോട്ട് വെക്കും. സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കുമെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും ഇത്തവണ വനിതാ സ്ഥാനാർഥി ഉണ്ടാകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കുഞ്ഞാലിക്കുട്ടി തന്നെ ലീഗിനെ തെരഞ്ഞെടുപ്പിൽ നയിക്കും. വെൽഫെയർ പാർട്ടിയുമായി മുന്നണി ബന്ധമില്ല. പക്ഷെ വോട്ട് വേണ്ടെന്ന് പറയില്ല. വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്നും തങ്ങൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ 100 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA