HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണിക്കൃഷ്ണന് താത്പര്യം ആൺസൗഹൃദങ്ങളോട്; ഫോണിൽ നിർണായക തെളിവുകൾ

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൺകൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അം​ഗമായിരുന്നുവെന്ന് പൊലീസ്. ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ഉണ്ണിക്കൃഷ്ണന് ആൺസുഹൃത്തുക്കളോട് ആയിരുന്നു താൽപര്യം. ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും താൽപര്യം കാണിച്ചിരുന്നു. മൊബൈൽ ഫോൺ പരിശോധനയിൽ ഇതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ആറു വർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോയത് ഒരു ദിവസം മാത്രമാണ്. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണയാണ് മരണ കാരണം എന്ന് ഗ്രീമ ആത്‍മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA