HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മരട് അനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തമിഴ് നാട് പൊലീസ് കൊച്ചിയിൽ

മരട് അനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തമിഴ് നാട് പൊലീസ് കൊച്ചിയിൽ

മരട് അനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തമിഴ് നാട് പൊലീസ് കൊച്ചിയിൽ എത്തി. സ്വർണ്ണ കവർച്ച കേസിൽ ഒളിവിലാണ് അനീഷ്. തമിഴ് നാട് ചാവടി പൊലീസാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിയത്. ഇന്ന് രാവിലേയാണ് അനീഷിനെ മുളവുക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്ത്. നിലവിൽ അനീഷിന് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഒരു വാറന്റ് ഉണ്ട്.


അനീഷിനെ കോടതിയിൽ ഹാജരാക്കും. അനീഷ് കരുതൽ തടങ്കലിലാണുള്ളതെന്നും ഏതെങ്കിലും കേസിൽ ഇയാൾക്കെതിരേ വാറന്‍റ് ഉണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്നും വിവരമുണ്ട്.കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്‌നാട്ടിലും സ്വർണക്കവർച്ച അടക്കമുള്ള കേസുകളുണ്ട്. അടുത്തിടെ തമിഴ്‌നാട് പൊലീസ് അനീഷിനെ അന്വേഷിച്ചെത്തിയിരുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS