HONESTY NEWS ADS

നെടുങ്കണ്ടത്ത് നിന്നും തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു

തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു


തമിഴ്‌നാട് തിരുച്ചന്തൂരിൽ തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു. 12കാരി മീനാക്ഷി, 16കാരി അബിനയ എന്നിവകാണ് മരിച്ചത്. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരിയും തേനി സ്വദേശികളായ ശങ്കറിന്റെയും ലക്ഷ്മിയുടെയും മക്കളാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.


തേനിയിൽ നിന്നും തിരുച്ചന്തൂരിലേക്കുള്ള യാത്രയ്ക്കിടിയിൽ കുടുംബം തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇവിടെ താമ്രപർണി നദിയിൽ കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങിത്താഴുകയാണ് ഉണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. പോസ്റ്റമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS