HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടിവച്ച് വീഴ്ത്തി അമേരിക്ക, സ്വയം പ്രതിരോധമെന്ന് വാദം

അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടി വെച്ചിട്ട് അമേരിക്ക


അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടി വെച്ചിട്ട് അമേരിക്ക. അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കന് നേരെ എത്തിയ ഡ്രോണാണ് വെടിവച്ചിട്ടതെന്നാണ് വിശദീകരണം. അതേസമയം നിരീക്ഷണ ഡ്രോൺ നൽകിയ വിവരങ്ങൾ സുരക്ഷിതം എന്നാണ് ഇറാനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച എബ്രഹാം ലിങ്കന് നേരെ ആക്രമണാത്മകമായി സമീപിച്ചതോടെയാണ് ഡ്രോൺ തകർത്തത്. എബ്രഹാം ലിങ്കണിൽ നിന്ന് പറന്നുയർന്ന എഫ്-35സി സ്റ്റെൽത്ത് യുദ്ധവിമാനമാണ് ഡ്രോൺ വെടിവച്ചിട്ടത്. വിമാനവാഹിനിക്കപ്പലിന്റെയും അതിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധം എന്ന നിലയിൽ ആണ് നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. ഡ്രോൺ അടുത്തു വരുമ്പോൾ കപ്പൽ ഇറാനിയൻ തീരത്ത് നിന്ന് ഏകദേശം 500 മൈൽ അകലെയായിരുന്നു. 


ഡ്രോൺ എന്തിനാണ് കപ്പലിനെ സമീപിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ക്യാപ്റ്റൻ ടിം ഹോക്കിൻസ് കൂട്ടിച്ചേർത്തു. ഈ സംഭവത്തിൽ അമേരിക്കൻ സൈനികർക്ക് ആർക്കും പരിക്കേൽക്കുകയോ ഉപകരണങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനിടയിലാണ് ഈ സംഭവം.


ആണവ ചർച്ചയിൽ. അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്ന നിലപാട് ഖമനേയിയുടെ മുഖ്യ ഉപദേഷ്ടാവാണ് വിശദമാക്കിയിരുന്നു. ആണവ ചർച്ചയിൽ വിട്ടുവീഴ്ചയില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ വിട്ടുനൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആണവ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന സൂചനയാണ് ഇറാൻ പരമോന്നത നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇറാന്റെ ഡ്രോൺ അമേരിക്ക തകർത്തത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS