HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ശേഖരിച്ചത് ടൺ കണക്കിന് സിം കാർഡുകൾ, നേടിയത് 26 ലക്ഷം രൂപയുടെ സ്വർണം

Achayans Gold Kattappana

സ്വർണവില ദിവസേന വലിയ രീതിയിലെ ഏറ്റക്കുറച്ചിൽ നടത്തുമ്പോൾ പഴയ സിം കാർഡുകളിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണം വേർതിരിച്ചെടുത്തതായി യുവാവ്. ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഹുയിഷോ സ്വദേശിയാണ് വൻ തുകയുടെ സ്വർണം ഇ വേസ്റ്റ് റീ സൈക്കിൾ വേർതിരിച്ച് ശേഖരിച്ചത്. ക്വിയാവോ എന്ന യുവാവാണ് സ്വർണം വേർതിരിക്കുന്ന വീഡിയോ പുറത്ത് വിട്ടത്. പാഴ്വസ്തുക്കളിൽ നിന്ന് വിലയേറിയ ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമാണ് ക്വിയാവോയ്ക്കുള്ളത്. സ്വർണ്ണം വേർതിരിക്കുന്ന പ്രക്രിയ കാണിക്കുന്ന ഇയാളുടെ വീഡിയോ വൈറലായി. ചൈനീസ് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമിൽ 5 ദശലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.


സിം കാർഡുകൾ രാസവസ്തുക്കൾ നിറച്ച ബാരലുകളിൽ മുക്കിവെച്ച്, തുരുമ്പെടുപ്പിക്കൽ, സ്ഥാനമാറ്റം, ചൂടാക്കൽ തുടങ്ങിയ നിരവധി രാസപ്രവർത്തനങ്ങളിലൂടെ ക്വിയാവോ സ്വർണ്ണം വേർതിരിക്കുന്നതാണ് വീഡിയോയിലുള്ളത്. അരിച്ചെടുത്ത് ശുദ്ധീകരിച്ച ശേഷം, ഏകദേശം 200,000 യുവാൻ (ഏകദേശം 26 ലക്ഷം രൂപ) വിലമതിക്കുന്ന 191 ഗ്രാം സ്വർണ്ണം ക്വിയാവോ നേടിയത്. എന്നാൽ സിം കാർഡിൽ നിന്ന് സ്വർണം വേർതിരിക്കുന്നത് ചില്ലറ കാര്യമല്ല. ടൺ കണക്കിന് ഇ വേസ്റ്റ് ഇതിനായി ആവശ്യം വരാറുണ്ട്. ഒരു സാധാരണ സിം കാർഡിൽ 0.01 ഗ്രാമിൽ താഴെ സ്വർണ്ണമേ ഉണ്ടാകൂ. അതായത്, കാര്യമായ അളവിൽ സ്വർണ്ണം ലഭിക്കാൻ വലിയ തോതിൽ സിം കാർഡുകളും, ബാങ്ക് കാർഡ് ചിപ്പുകളും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ആവശ്യമാണ്. സിം കാർഡുകളുടെ പ്രധാന ഭാഗങ്ങൾ സ്ഥിരതയും തുരുമ്പ് പിടിക്കാതിരിക്കാനുമാണ് സ്വർണ പൂശുന്നത്. വീഡിയോ വൈറലായതോടെ ആൽക്കമിസ്റ്റ് എന്ന വിളിപ്പേര് ലഭിച്ചിട്ടുണ്ട് ക്വിയാവോയ്ക്ക്. എന്നാൽ നിയമപരമായ അനുമതിയും ലൈസൻസുമില്ലാതെ ഇലക്ട്രോണിക് മാലിന്യങ്ങൾ സംസ്കരിക്കുന്നത് കുറ്റകരമാണെന്നും ക്വിയാവോ വീഡിയോയിൽ വിശദമാക്കുന്നുണ്ട്.


ശരിയായ അറിവും ഉപകരണങ്ങളുമില്ലാതെ ഈ പ്രക്രിയ പരീക്ഷിക്കുന്നത് ഗുരുതരമായ സുരക്ഷാ അപകടങ്ങൾ ഉണ്ടാക്കുമെന്നും നിയമവിരുദ്ധമാകുമെന്നും ക്വിയാവോ മുന്നറിയിപ്പ് നൽകുന്നത്. ഇ-മാലിന്യത്തിൽ, പ്രത്യേകിച്ച് ടെലികമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മൂല്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് ക്വിയാവോയുടെ വീഡിയോ. ഉപേക്ഷിച്ച ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് സ്വർണ്ണം പോലുള്ള ലോഹങ്ങൾ റീസൈക്കിൾ ചെയ്യുന്നത് ലാഭകരം മാത്രമല്ല, പരിസ്ഥിതിക്കും പ്രധാനമാണ്. ഇത് ഖനനത്തിന്റെ ആവശ്യകത കുറയ്ക്കുകയും ഇലക്ട്രോണിക് മലിനീകരണം പരിമിതപ്പെടുത്തുകയും ചെയ്യുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA