HONESTY NEWS ADS

പഞ്ചായത്ത് മെമ്പര്‍ എന്ന് കള്ളം പറഞ്ഞ് കരാര്‍ അടിസ്ഥാനത്തില്‍ കാറുകളെടുത്ത് മുങ്ങും; ബിജെപി പ്രവര്‍ത്തകകന്‍ പിടിയില്‍

കരാര്‍ അടിസ്ഥാനത്തിലെടുത്ത കാര്‍ കടത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകകന്‍ പിടിയില്‍

കൊല്ലം കുണ്ടറയില്‍ കരാര്‍ അടിസ്ഥാനത്തിലെടുത്ത കാര്‍ കടത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകകന്‍ പിടിയില്‍. അമ്പലക്കര മധു എന്ന് വിളിപ്പേരുള്ള രമേശ് കുമാറാണ് പിടിയിലായത്. പഞ്ചായത്താവശ്യത്തിന് എന്ന വ്യാജേന കാര്‍ വാടകയ്ക്ക് വാങ്ങി മുങ്ങുകയാണ് ഇയാളുടെ പതിവ് രീതി എന്നാണ് പരാതി. പഞ്ചായത്തംഗമാണെന്ന കള്ള പ്രചരണം നടത്തിയാണ് ഇയാള്‍ വാഹനങ്ങള്‍ കൊണ്ടുപോകുന്നത്.


കൊല്ലം ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രാദേശിക ബിജെപി പ്രവര്‍ത്തകനാണ് പിടിയിലായ രമേശ് കുമാര്‍. പഞ്ചായത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് കാറുകള്‍ വാടകയ്‌ക്കെടുക്കുകയും അതുമായി മുങ്ങുകയും ചെയ്യുകയാണ് ഇയാളുടെ രീതി. അന്‍സാരി എന്നയാളുടെ ഉടമസ്ഥതയിലുള്ള എര്‍ടിഗ കാര്‍, ലൂക്ക് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറും പ്രതി കടത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാര്‍ ഉടമകളുടെ പരാതിയില്‍ വഞ്ചനാകുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കുണ്ടറ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS