HONESTY NEWS ADS

ചിന്നു പാപ്പുവിന്‍റെ മരണം; വിളിച്ചിട്ട് കിട്ടിയില്ല,ആൺസുഹൃത്ത് റൂമിലെത്തിയപ്പോൾ കണ്ടത് മൃതദേഹം,പൊലീസ് അന്വേഷണം

ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


സോഷ്യല്‍ മീഡിയ താരം ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോളായിരുന്നു ചിന്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാള്‍ക്കൊപ്പമാണ് സുഹൃത്ത് ചിന്നുവിന്റെ മുറിയിലെത്തിയത്. തൂങ്ങിയ നിലയില്‍ കണ്ടതോടെ ഇയാള്‍ നിലവിളിക്കുകയം ബഹളം വെക്കുകയും ചെയ്തിരുന്നു. ഇതോടെ അടുത്തുണ്ടായിരുന്നവരും സ്ഥലത്തേക്ക് എത്തി. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന സൂചനകള്‍.


വളരെ കാലമായി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ആസാദ് നഗറിലെ ക്വാട്ടേഴ്‌സില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു. കുറച്ച് കാലമായി ആണ്‍സുഹൃത്തും ചിന്നുവിനൊപ്പം താമസിക്കുന്നുണ്ടായിരുന്നു. ആണ്‍സുഹൃത്ത് രാവിലെ ജോലിക്ക് പോയിരുന്നു. ഈ സമയത്താണ് യുവതി ജീവനൊടുക്കിയത്. ഇടയ്ക്ക് ആണ്‍സുഹൃത്ത് വിളിച്ച് നോക്കിയെങ്കിലും ചിന്നു ഫോണ്‍ എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോളും ഫോണ്‍ എടുക്കാതെ വന്നപ്പോളാണ് ഇയാള്‍ സുഹൃത്തിനെയും കൂട്ടി റൂമിലെത്തിയത്. സംഭവത്തില്‍ ചിന്നുവിന്റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS