HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കേന്ദ്ര സർക്കാരിന്റെ RAMP പദ്ധതിയുടെ ഭാഗമായി ജില്ലാതല ബാങ്കേഴ്സ് മീറ്റ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചെറുതോണിയിൽ നടന്നു

ഇടുക്കി: ജില്ലാതല ബാങ്കേഴ്സ് മീറ്റ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചെറുതോണിയിൽ നടന്നു

ചെറുകിട–ഇടത്തരം സംരംഭങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിന്റെ റൈസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോർമൻസ് (RAMP) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ബാങ്കേഴ്സ് മീറ്റ് ചെറുതോണി പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ നൗഷാദ് റ്റി ഇ അദ്ധ്യക്ഷത വഹിച്ച യോഗം ഇടുക്കി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഫ്രാൻസീസ് അറയ്ക്കപറമ്പിൽ  ഉദ്ഘാടനം ചെയ്തു.


ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മീറ്റിൽ ജില്ലയിലെ വിവിധ ബാങ്കുകളുടെ പ്രതിനിധികൾ പങ്കെടുത്തു. സംരംഭകർക്ക് ലഭ്യമായ വായ്പാ പദ്ധതികൾ, ബാങ്കിംഗ് സേവനങ്ങൾ, സംരംഭ വികസന മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരണം നൽകി. വ്യവസായ വകുപ്പിന്റെ സംസ്ഥാനതല പദ്ധതികളും ബാങ്കുകളുടെ സഹായ പദ്ധതികളും സംബന്ധിച്ച ക്ലാസുകളും സംഘടിപ്പിച്ചു.


ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക്, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കേരള ബാങ്ക് എന്നീ ബാങ്കുകളുടെ പ്രതിനിധികൾ പങ്കെടുത്തു. ജില്ലയിലെ സംരംഭകർ പരിപാടിയിൽ പങ്കെടുത്ത് പദ്ധതിയുടെ പ്രയോജനം നേടി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS