HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കടുത്ത മൂടൽമഞ്ഞ്; ദുബായ് എയർപോർട്ടിലെ നിരവധി വിമാനങ്ങൾ വൈകുന്നു

ദുബായ് എയർപോർട്ടിലെ നിരവധി വിമാനങ്ങൾ വൈകുന്നു


ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ട കടുത്ത മൂടൽമഞ്ഞ് കാരണം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ചില എമിറേറ്റ്സ് വിമാനങ്ങൾ വൈകി. ചൊവ്വാഴ്ച പുലർച്ചെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് റോഡ്-വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ദുബായിലെയും ഷാർജയിലെയും ചിലയിടങ്ങളിൽ കാഴ്ചപരിധി നൂറ് മീറ്ററുകളായി കുറഞ്ഞു.


വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി വെബ്‌സൈറ്റിൽ സ്റ്റാറ്റസ് പരിശോധിക്കാൻ എമിറേറ്റ്സ് വിമാനക്കമ്പനി യാത്രക്കാർക്ക് നിർദ്ദേശം നൽകി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എമിറേറ്റ്സ് അധികൃതർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അതിനാലാണ് ചില വിമാനങ്ങൾ വൈകുന്നതെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.


അതിനിടെ, കനത്ത മൂടൽമഞ്ഞ് കാരണം ഷാർജ വിമാനത്താവളത്തിൽ കുറഞ്ഞത് 28 വിമാനങ്ങൾ വൈകിയതായി റിപ്പോർട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും എയർ അറേബ്യ വിമാനങ്ങളാണ്. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിദേശ വിമാനക്കമ്പനികളുടെ ചില സർവീസുകളും പുനക്രമീകരിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS