HONESTY NEWS ADS

ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല'; വിഡി സതീശനെതിരെ എംഎം മണി

വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി


പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല, കരുണാകരൻ അടക്കം നമ്മുക്ക് പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു. സതീശൻ ധിക്കാരിയും അഹൻകാരിയുമാണ്. ലോകത്തുള്ളവരെയെല്ലാം തെറി വിളിക്കുന്ന എംഎൽഎ ഉണ്ടല്ലോ... വൺ ടു ത്രീ - ഇതായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം എന്നും എംഎം മണി പറഞ്ഞു. പുതുയുഗ യാത്ര ഇടുക്കിയിൽ എത്തിയപ്പോഴായിരുന്നു സതീശന്‍റെ ഈ പരാമർശം.


സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുമ്പോൾ ഉടുമ്പൻചോലയിൽ എംഎം മണി തന്നെ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ എംഎം മണിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് എംഎം മണി മത്സരിക്കുന്നത്. അതേസമയം ദേവികുളത്ത് എ രാജ തന്നെയാണ് സ്ഥാനാർത്ഥി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS