HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ചരിത്രത്തിൽ ആദ്യം, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി

Achayans Gold Kattappana

സംസ്ഥാനത്ത് ​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാർത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ അധ്യയനവർഷം മാർച്ച് രണ്ടാംവാരത്തോടെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ച്‌ മെയ് അവസാനം പൂർത്തിയാക്കിയിരുന്നു. ​ഈ വർഷം 8,00,193 കുട്ടികൾക്കാണ് കൈത്തറി യൂണിഫോം വിതരണം ചെയ്യും.


സച്ചിദാനന്ദനെതിരെ വി ശിവൻകുട്ടി

സാഹിത്യകാരൻ സച്ചിദാനന്ദനെതിരെ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ മൂന്നാം തുടർഭരണത്തിനുവേണ്ടി സഖാക്കളും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികളും മുമ്പോട്ട് പോവുകയാണ്. ജനങ്ങളോടൂ വോട്ട് ചോദിക്കാൻ അവകാശം ഞങ്ങൾക്കുണ്ട്. ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഇടതുപക്ഷം കേരളത്തിൽ നടത്തിയിട്ടുണ്ട്. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരാൻ സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ മൂന്നാമതും അധികാരത്തിൽ വരേണ്ടതില്ല എന്ന തരത്തിലുള്ള പ്രസ്താവന ആര് നടത്തിയാലും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികൾക്ക് വിഷമം ഉണ്ടാക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS