HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

സ്‌മൃതിമധുരം 2026: വാഴത്തോപ്പിൽ മുതിർന്ന പൗരന്മാർക്ക് ആഘോഷവേദി; വയോജനങ്ങളുടെ സൗഹൃദ സംഗമം ശ്രദ്ധേയമായി

ഇടുക്കി: വാഴത്തോപ്പിൽ വയോജനങ്ങളുടെ സൗഹൃദ സംഗമം ശ്രദ്ധേയമായി


വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും ചേർന്ന് സംഘടിപ്പിച്ച ‘സ്‌മൃതിമധുരം 2026’ കലോത്സവം പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്നു. ജീവിതാനുഭവങ്ങൾ പങ്കുവെക്കാനും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും വയോജനങ്ങൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സ്‌മൃതിമധുരം 2026’ എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചത്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നുള്ള നിരവധി മുതിർന്ന           പാവരന്മാർ പരിപാടിയിൽ പങ്കെടുത്തു. 


ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നതിനൊപ്പം ഗാനങ്ങൾ, കവിതകൾ, നൃത്തങ്ങൾ, നാടൻ കലാപരിപാടികൾ എന്നിവ അവതരിപ്പിച്ച് വയോജനങ്ങൾ അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചു.  വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി തകരപ്പള്ളി അധ്യക്ഷത വഹിച്ച യോഗം വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ആൻസി തോമസ് ഉദ്ഘാടനം ചെയ്തു. 

 

വയോജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും സമൂഹത്തിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെലിൻ വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത് അംഗങ്ങളായ ജോസഫ് പാലാട്ടിൽ, സാലി ബാബു, റിൻസി സബി, ടിൻറു സുബാഷ്, കലേഷ്, രാജു കല്ലറയ്ക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.                                             


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS