HONESTY NEWS ADS

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്ത്: പാലാരിവട്ടത്ത് യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

യുവതി ഉൾപ്പെടെ മൂന്ന് പേരെ എം ഡി എം എയുമായി പിടികൂടി


എറണാകുളം പാലാരിവട്ടത്ത് യുവതി ഉൾപ്പെടെ മൂന്ന് പേരെ എം ഡി എം എയുമായി പിടികൂടി. ഡാൻസാഫ് സംഘമാണ് ഇവരെ പിടികൂടിയത്. മുളവുകാട് സ്വദേശി അലൻ ഡേവിഡ്, കങ്ങരപ്പടി സ്വദേശി ഫസീർ നാസർ, തിരുവാർപ്പ് സ്വദേശി നാഫില എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 37 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ എം ഡി എം എ കടത്തുന്നതിനിടെ ആണ് ഇവർ പാലാരിവട്ടം വലയിലായത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS