HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

‘ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മറന്നുവച്ച കത്രിക കണ്ടെത്തിയത് രണ്ടാം പിണറായി സർക്കാരിൻറെ സമയത്ത്, ആരോഗ്യ മന്ത്രിയുടെ മനസ് ആടി ഉലയുന്നില്ല’; യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ ജെ ജനീഷ്

കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പരിപൂർണ്ണമായി തകർത്ത സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്


കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പരിപൂർണ്ണമായി തകർത്ത സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ ജെ ജനീഷ്. വണ്ടാനം മെഡിക്കൽ കോളേജിലേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ ആകില്ല. നമ്പർ സീറോ ആയി കേരളത്തിൻറെ ആരോഗ്യമേഖല മാറി. മെഡിക്കൽ കോളേജ് ഡോക്ടർ നടത്തുന്നത് നിരുത്തരവാദിപരമായ പ്രസ്താവനകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


കപ്പൽ ആടിയുലയുന്നില്ല എന്ന പ്രസ്താവനക്കപ്പുറം, ഏറെ വിഷയങ്ങൾ ഉണ്ടായിട്ടും ആരോഗ്യ മന്ത്രിയുടെ മനസ് ആടി ഉലയുന്നില്ല. ആരോഗ്യമേഖലയെ പരിപൂർണ്ണമായി തകർക്കുന്ന സർക്കാർ ആണ് ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയുടെ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ സാധിക്കില്ല.


സംസ്ഥാന സർക്കാരിന്റെ അനാരോഗ്യം ഏറ്റവും അധികം പ്രകടമാകുന്നത് ആരോഗ്യവകുപ്പിൽ ആണ്. നമ്പർ വൺ ആയിരുന്ന ആരോഗ്യ മേഖല നമ്പർ സീറോ ആയി മാറി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മറന്നുവച്ച കത്രികയാണ് രണ്ടാം പിണറായി സർക്കാരിൻറെ സമയത്ത് കണ്ടെത്തിയത്. കപ്പൽ ആടിയുലയുന്നില്ല എന്ന പ്രസ്താവനക്കപ്പുറം, ഏറെ വിഷയങ്ങൾ ഉണ്ടായിട്ടും ആരോഗ്യ മന്ത്രിയുടെ മനസ്സ് ആടി ഉലയുന്നില്ലെന്നും ജനീഷ് കുറ്റപ്പെടുത്തി.


അതേസമയം ആലപ്പുഴയിൽ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് മെഡിക്കൽ കോളേജ് അധികൃതരുടെ വാർത്താ സമ്മേളനത്തിന് ഇടയിലേക്ക് ഇരച്ചു കയറി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം നടന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും ചേർന്ന് വാർത്താ സമ്മേളനം നടത്തുന്നതിനിടയിലേക്കാണ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിലടക്കം യൂത്ത് കോൺഗ്രസ് നേതാക്കൾ ഇരച്ചു കയറിയത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ്‌ പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.


പ്രിൻസിപ്പലിൻ്റെ മേശപ്പുറത്തിരുന്ന് മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസുകാരെ പൊലീസ് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. വഴിയിലുടനീളം യൂത്ത് കോൺഗ്രസുകാരും പൊലീസും തമ്മിൽ വാഗ്വാദവും പിടിവലിയും ഉണ്ടായി. ആരോഗ്യ മന്ത്രി വീണാ ജോർജിനെ വഴിയിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസുകാരുടെ പ്രഖ്യാപനം. രാജി വെക്കും വരെ വഴിയിൽ തടയുമെന്നും വേണമെങ്കിൽ പിണറായി സംരക്ഷണം ഒരുക്കട്ടെ എന്നും യൂത്ത് കോൺഗ്രസ്‌ പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS