HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ മാറ്റത്തിൽ പുതിയ മാനദണ്ഡവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഉദ്യോഗസ്ഥ മാറ്റത്തിൽ പുതിയ മാർഗനിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ


സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ, ഉദ്യോഗസ്ഥ മാറ്റത്തിൽ പുതിയ മാർഗനിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടർമാരെയും എസ്പിമാരെയും പൊലീസ് റവന്യൂ ഉദ്യോഗസ്ഥരെയും ജില്ല വിട്ട് നിയമിക്കണമെന്നാണ് പുതിയ നിർദ്ദേശം. ഒരു ജില്ലയിൽ മൂന്നു വർഷം ജോലി ചെയ്തവരുണ്ടെങ്കിൽ മാറണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെപ്പിൽ നിയമിച്ച ജില്ലകളിൽ വീണ്ടും നിയമിക്കരുത് തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങൾ. പുതിയ നിർദ്ദേശം പുറത്ത് വന്നതോടെ പൊലീസ് കുരുക്കിലായിരിക്കുകയാണ്. ഇതോടെ നിയമിച്ച ഡിവൈഎസ്പിമാരെ പലരെയും മാറ്റി നിയമിക്കേണ്ടി വരും. തയ്യാറാക്കിയ ഇൻസ്പെക്ടർ, എസ് ഐ മാരുടെ പട്ടികയിൽ അഴിച്ചുപണി നടത്തണം. പുതിയ നിബന്ധനയോടെ സമഗ്ര അഴിച്ചുപണി വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തൽ.    


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS