HONESTY NEWS ADS

ഇടുക്കി ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്ക് ഉപ്പുതോടിൻ്റെ ആദരം

ഇടുക്കി: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്ക് ഉപ്പുതോടിൻ്റെ ആദരം


ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ഉപ്പുതോട് വില്ലജ് ഓഫീസർ ജോസ്  സെബാസ്റ്റ്യനെ ആദരിച്ചു. ഉപ്പുതോട് സെൻറ് ജോസഫ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച യോഗം മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിപ്സി ജിമ്മി ഉദ്ഘാടനം ചെയ്തു. 2025-26 സാമ്പത്തിക വർഷത്തിൽ ഇടുക്കി ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയതിനാണ് ജോസ് സെബാസ്റ്റ്യന് സർക്കാർ  അംഗീകാരം നൽകിയത്. ഇതേ തുടർന്ന് റവന്യൂ വകുപ്പിന്റെ അവാർഡും കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസർ ഏറ്റുവാങ്ങിയിരുന്നു.


ഉപ്പുതോട് വില്ലേജിലെ ജനങ്ങളുടെ സാഹചര്യങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ്നല്ല മനസ്സോടെ പ്രവർത്തിച്ച വില്ലേജ് ഓഫീസറെ  ഉപ്പുതോട് സെൻ്റ് ജോസഫ് പാരീഷ് ഹാളിൽ വച്ച് ആദരിച്ചു. മരിയാപുരംഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിപ്സി ജിമ്മി യോഗം  ഉദ്ഘാടനം ചെയ്ത ശേഷം മെമൻ്റോ നൽകി.  പള്ളി വികാരി ഫാ. തോമസ് നെച്ചിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് എ പി ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. 


മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി തങ്കച്ചൻ, പഞ്ചായത്ത് അംഗങ്ങളായ രഞ്ജിത്ത് എൻ എസ് , ബിജോ ജോസ്, ജോളി ജോയ്, ജിജി ജോസഫ്, ഫിലോമിന സാജു, ഫാ: അബ്രഹാം അഴകത്ത് , മരിയാപുരം പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സണ്ണി മാത്യു, തങ്കച്ചൻ അമ്പാട്ടുകുഴി, ബേബി ചൂരക്കുഴി, ജെയ്സൺ വാഴക്കാലാ എന്നിവർ  സംസാരിച്ചു. വില്ലേജ് ഓഫീസർ ജോസ് സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS