HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ഇല്ല; റഷ്യയിൽ നിന്ന് കൂടുതൽ എൽഎൻജി വാങ്ങുമെന്നും കേന്ദ്രം

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ. ചില്ലറ വിൽപന വില ഉയർത്തില്ലെന്നും കഴിയുമെങ്കിൽ റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങുമെന്നും കേന്ദ്രസർക്കാർ പറയുന്നു. സൗദിയിലെ യൻബുവിൽനിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് കാർഗോ ബുക്ക് ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.


ക്രൂഡ്ഓയിൽ ഇറക്കുമതിയുടെ കണക്ക് സർക്കാർ വിശദീകരിച്ചു. ഫെബ്രുവരിയിലും ഏറ്റവുമധികം ഇറക്കുമതി നടന്നത് റഷ്യയിൽ നിന്നാണ്. മുൻമാസങ്ങളേക്കാൾ 20% വർധനയുണ്ടായി. ക്രൂഡ് ഓയിൽ എവിടെ ലഭ്യമായാലും ശേഖരിക്കും. ദേശീയതാൽപര്യം മാത്രമാണ് മാനദണ്ഡമെന്നും സർക്കാർ പറയുന്നു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS