HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ചെറുതോണിയിൽ കർഷക കോൺഗ്രസ് സായാഹ്ന ധർണ്ണ; പിണറായി സർക്കാരിനെയും മന്ത്രി റോഷി അഗസ്റ്റിനെയുംതിരെ പ്രതിഷേധം

ഇടുക്കി: ചെറുതോണിയിൽ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ


ഇടുക്കി ചെറുതോണിയിൽ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ജനവഞ്ചനക്കെതിരെയും ജില്ലയിലെ മന്ത്രി റോഷി അഗസ്റ്റിന്റെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെയും പ്രതിഷേധിച്ചായിരുന്നു ധർണ്ണ. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു ധർണ്ണ ഉദ്ഘാടനം ചെയ്തു.


കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ നാലര വർഷമായി ജില്ലയിലെ കാർഷിക ഭൂപ്രശ്നങ്ങൾ, സി.എച്ച്.ആർ വിഷയങ്ങൾ, പട്ടയ നടപടികൾ, നിർമ്മാണ നിരോധനം നീക്കൽ തുടങ്ങിയ വിഷയങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഇടപെടാതിരുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉദ്ഘാടനം മാമാങ്കവുമായി രംഗത്തെത്തിയിരിക്കുകയാണെന്നും മാജുഷ് മാത്യു ആരോപിച്ചു.


വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ ജില്ലയിലെ ഭൂ പ്രശ്നങ്ങളും പട്ടയ വിഷയങ്ങളും കോടതി വ്യവഹാരങ്ങളും പരിഹരിച്ച് ഉപാധിരഹിത പട്ടയം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി എ.ഐ അടിസ്ഥാനത്തിലുള്ള ഫെൻസിങ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും മാജുഷ് മാത്യു വ്യക്തമാക്കി.


സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ വർക്കി പൊടിപാറ, ബെന്നി കുന്നേൽ, കെ ആർ രാമചന്ദ്രൻ, എം ഡി അർജുനൻ, ജോയി വർഗീസ്, ബാബു അത്തിമൂട്ടിൽ, അജയ് കളത്തൂകുന്നേൽ, ജോസ് ആനക്കല്ലിൽ, തങ്കച്ചൻ കാരക്കവയലിൽ എന്നിവർ ഉൾപ്പെടെ നിരവധി പേർ സംസാരിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Angels Daycare- Adimali Road, Cheruthoni



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS