HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം; പിന്നാലെ തീപിടിത്തം, ആളപായമില്ല

ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാൻ്റെ ആക്രമണം


ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാൻ്റെ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപത്ത് ചെറിയ തോതിൽ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് വിഭാഗം തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.


ആക്രമണം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ദുബായ് എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വൻ ദുരന്തം ഒഴിവാക്കാൻ അതിവേഗത്തിലുള്ള ഇടപെടലിലൂടെ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ഡ്രോൺ ആക്രമണത്തിലാണ് തീപിടിത്തമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർക്കോ ഉദ്യോഗസ്ഥർക്കോ പരിക്കേറ്റതായി വിവരമില്ല. ദുബായ് മീഡിയ ഓഫീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിവരം പുറത്തുവിട്ടത്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS