HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പാമ്പള ഡാമിന് സമീപം വനത്തിൽ കയറി ഗൃഹനാഥൻ ജീവനൊടുക്കി; മരിച്ചത് മുരിക്കാശേരി സ്വദേശി ഷിജോ ജോർജ്

 

ഇടുക്കി: പാമ്പള ഡാമിന് സമീപം വനത്തിൽ കയറി ഗൃഹനാഥൻ ജീവനൊടുക്കി

പാമ്പള ഡാമിന് സമീപത്തെ വനത്തിൽ കയറി ഗൃഹനാഥൻ ജീവനൊടുക്കി. മുരിക്കാശേരി ചെമ്പകപ്പാറ കണ്ണാത്തുകുഴി ഷിജോ ജോർജ് (52) ആണ് മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുൻപ് സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് ഇദ്ദേഹം വിവരം അറിയിച്ചിരുന്നു.


രാവിലെ വീട്ടിൽ നിന്നും സ്വന്തം കാറുമായി പുറപ്പെട്ട ഷിജോ, പാമ്പള ഡാമിനു സമീപം റോഡരികിൽ കാർ നിർത്തിയ ശേഷം വനത്തിലേക്ക് നടന്നു കയറുകയായിരുന്നു. തുടർന്ന് വനത്തിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുൻപായി സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ ജീവനൊടുക്കാൻ പോകുന്ന വിവരം ഇദ്ദേഹം അറിയിച്ചു. ഇതറിഞ്ഞ് പരിഭ്രാന്തരായ സുഹൃത്തുക്കൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


വിവരമറിഞ്ഞ് കരിമണൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഷിജോ കുറച്ചുനാളുകളായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. സിനിയാണ് മരിച്ച ഷിജോയുടെ ഭാര്യ. മക്കൾ: നവീൻ, നയന റോസ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS