HONESTY NEWS ADS

ജോയിന്റ് കൗൺസിൽ ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയിൽ സമാപിച്ചു; അവകാശ പോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപനം

ജോയിന്റ് കൗൺസിൽ ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയിൽ സമാപിച്ചു


ജോയിന്റ് കൗൺസിൽ ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയിൽ നടന്നു. ഇന്നലെയും ഇന്നുമായാണ് സമ്മേളന പരിപാടികൾ സംഘടിപ്പിച്ചത്. ഇന്നലെ നടന്ന പൊതുസമ്മേളനത്തിൽ നിരവധി സർക്കാർ ജീവനക്കാരും അധ്യാപകരും പങ്കെടുത്തു. ഇന്ന് ചെറുതോണി പൊലീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടന്നു. ജില്ലാ പ്രസിഡന്റ് കെ.എസ്. രാഗേഷ് അധ്യക്ഷത വഹിച്ച സമ്മേളനം സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. കൊടിയുടെ നിറം നോക്കാതെ സർക്കാർ മേഖലയിലെ ജീവനക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ സംഘടന ശക്തമായ നിലപാടുകളാണ് സ്വീകരിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.


സിവിൽ സർവിസിനെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളും സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആവശ്യങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്തു. ചെയർമാൻ എസ്. സജീവ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി.ടി. ഉണ്ണി വാർഷിക കണക്കും അവതരിപ്പിച്ചു.


ഇന്ന് സർക്കാർ ജീവനക്കാരും അധ്യാപകരും ഏറെ പ്രാധാന്യത്തോടെയാണ് ജോയിന്റ് കൗൺസിലിന്റെ പ്രവർത്തനങ്ങളെ കാണുന്നതെന്നും സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ ആർ. രമേശ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദു രാജൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം. ബഷീർ, സംസ്ഥാന കൗൺസിൽ അംഗം എസ്. സുകുമാരൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS