HONESTY NEWS ADS

ജോസ് കെ. മാണി മന്ത്രിയാകും, എന്നെയും അദ്ദേഹത്തെയും വേർപിരിക്കാനാകില്ല; അഭ്യൂഹങ്ങൾ തള്ളി റോഷി അഗസ്റ്റിൻ

ഇടുക്കി: മന്ത്രിസ്ഥാനത്ത് തുടർച്ച ആഗ്രഹിക്കുന്ന ആളല്ല താനെന്ന് റോഷി അഗസ്റ്റിൻ

മന്ത്രിസ്ഥാനത്ത് തുടർച്ച ആഗ്രഹിക്കുന്ന ആളല്ല താനെന്ന് റോഷി അഗസ്റ്റിൻ. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ജോസ് കെ മാണിയും വിജയിക്കും. ജോസ് കെ മാണി മന്ത്രിയാകും.കേരള കോണ്‍ഗ്രസ് (ആർ) ഉണ്ടാകില്ല. മുന്നണി മാറ്റ വാര്‍ത്തകള്‍ വേദനിപ്പിച്ചെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്നു അഞ്ചു തവണ വിജയിച്ച് കാൽ നൂറ്റാണ്ടുകാലം എംഎൽഎ ആയ നേതാവാണ് റോഷി അഗസ്റ്റിൻ. 


"മാണി സാർ എനിക്ക് സർവ്വവും ആയിരുന്നു. വിദ്യാഭ്യാസം, വളർച്ച, രാഷ്ട്രീയം തുടങ്ങി എന്‍റെ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടായിരുന്ന സർവ്വവുമായിരുന്നു മാണി സാർ. ആ കുടുംബത്തോടും രാഷ്ട്രീയ ജീവിതത്തോടും നീതി പുലർത്തുക എന്നത് എന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ ഉദാത്തമായ മാതൃകയാണെന്ന് കരുതുന്നയാളാണ് ഞാൻ. കേരള കോണ്‍ഗ്രസ് എം മാത്രമേയുണ്ടാകൂ. റോഷി അഗസ്റ്റിൻ കൂടി ചേർന്നതാണത്. ജോസ് കെ മാണിയാണ് ഞങ്ങളുടെ നേതാവ്. എന്നെയും ജോസ് കെ മാണിയെയും വേർപിരിക്കാൻ കഴിയില്ല"- റോഷി അഗസ്റ്റിൻ പറഞ്ഞു.


കേരള കോണ്‍ഗ്രസ് എമ്മിൽ ഒരു തർക്കവുമില്ലെന്ന് റോഷി അഗസ്റ്റിൻ അവകാശപ്പെട്ടു. മുന്നണി മാറ്റ നീക്കമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് കേരള കോണ്‍ഗ്രസിനെ ചേർത്തുനിർത്തിയ നേതാവാണ് പിണറായി വിജയൻ എന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു റോഷി അഗസ്റ്റിന്‍റെ മറുപടി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



CMI Carmel International Language Zone





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS