HONESTY NEWS ADS

കൊച്ചി ആഡംബര ഹോട്ടലിലെ ലഹരിപ്പാർട്ടിക്ക് പിന്നിൽ വൻ സംഘം: വിദേശ മയക്കുമരുന്നുമായി ഉന്നതർ പിടിയിൽ; പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം

 കൊച്ചിയിൽ ആഢംബര ഹോട്ടലില്‍ ഉന്നതർ ഉൾപ്പെട്ട ലഹരി പാർട്ടി


കൊച്ചിയിൽ ആഢംബര ഹോട്ടലില്‍ ഉന്നതർ ഉൾപ്പെട്ട ലഹരി പാർട്ടിയിൽ ഹൈബ്രിഡ് കഞ്ചാവും കൊക്കൈയ്നും മെത്താഫിറ്റമിനും എത്തിയത് വിദേശത്ത് നിന്ന്. പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങി. പിടിയിലായ ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിന്‍റെ കയ്യിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വ്യക്തിയാണെന്നും വിവരം. ഷോണിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച കൊച്ചിയിൽ നടന്ന ക്രൂയിസ് പാർട്ടിയിലും ലഹരി ഒഴുക്കിയെന്നാണ് സംശയം.


ഡോക്ടറും അഭിഭാഷകനും ഇവന്‍റ് മാനേജ്മെന്‍റ ഉടമയുമടക്കം 8 പേരാണ് ഇന്നലെ മയക്കുമരുന്നുമായി പൊലീസിന്‍റെ പിടിയിലായത്. ലഹരി പാർട്ടി സംഘടിപ്പിക്കുന്നതും ലഹരി വിദേശത്ത് നിന്നെത്തിക്കുന്നതും ഷാജി ഫെർണാണ്ടോ എന്ന ഷോൺ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തില്‍. ഇന്ത്യയിൽ ലഭ്യമല്ലാത്ത മെത്താഫിറ്റമിൻ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ എത്തിച്ചത് തായ്ലൻഡ് പോലെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ്. പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുഖ്യ ആസൂത്രകൻ ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിന്റെ കൈയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട വ്യക്തിയാണെന്നും വിവരമുണ്ട്. കഴിഞ്ഞ വർഷം ഇയാൾ നെഫർറ്റിറ്റി ക്രൂയിസിൽ ലഹരി പാർട്ടി നടത്തിയിരുന്നു. വിവരമറിഞ്ഞ് കസ്റ്റംസ് എത്തിയപ്പോഴേയ്ക്കും രക്ഷപ്പെട്ടു.


ഈ കഴിഞ്ഞ ശനിയാഴ്ചയും കൊച്ചിയിൽ ഷോൺ ക്രൂയിസ് പാർട്ടി നടത്തിയിരുന്നു. ഈ പാർട്ടിയിലും ലഹരി ഒഴുക്കിയെന്നാണ് സംശയം. ക്രൂയിസ് പാർട്ടിയിൽ പങ്കെടുത്തവരുടേതടക്കമുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഡോകറും, അഭിഭാഷകനും, ബിസിനസുകാരും വിദ്യാർ‍ത്ഥികളുമടക്കമുള്ള യുവതി യുവാക്കളാണ് ഇന്നലെ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നിന്ന് പിടിയിലായത്.



ACHAYANS GOLD KATTAPPAN


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS