HONESTY NEWS ADS

ഡോക്ടർമാർക്ക് പണി കൂടും; സർക്കാർ ആശുപത്രികളിൽ ഒപി സമയം പുനക്രമീകരിച്ചു, സമരത്തിനൊരുങ്ങി സംഘടനകൾ

CMI Carmel International Language Zone

ആരോഗ്യവകുപ്പിൽ പുതിയ ജോലി സമയം നിശ്ചയിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളിലെയടക്കം ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനക്രമീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം. ആശുപത്രിയിലെ ഒപി ഡ്യൂട്ടി സമയം ഒരു മണിക്കൂര്‍ കൂട്ടി. ഒപി സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും. ഇതിന് പുറമെ ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ എട്ടു മുതൽ മൂന്നുമണിവരെയാക്കിയും ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ പത്തു മണി മുതൽ വൈകിട്ട് അഞ്ചുമണിവരെയാക്കിയും പുനക്രമീകരിച്ചു. അതേസമയം, പുതുക്കിയ സമയക്രമം അംഗീകരിക്കാനാകില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി. അധിക നിയമനം നടത്തുന്നതിന് പകരം ഡോക്ടര്‍മാരുടെയടക്കം ഡ്യൂട്ടി സമയം കൂട്ടുന്നത് പരിഹാരം അല്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


CMI Carmel International Language Zone


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS