ഇടുക്കി ജില്ലയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ (LPG) ലഭ്യതയിൽ യാതൊരുവിധ ആശങ്കയും വേണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ ആശ റ്റി. ജെ. അറിയിച്ചു. നിലവിൽ ജില്ലയിൽ പാചകവാതക ക്ഷാമമില്ല. ബുക്ക് ചെയ്തിട്ടുള്ള എല്ലാവർക്കും അതത് ഗ്യാസ് ഏജൻസികൾ വഴി സിലിണ്ടറുകൾ കൃത്യമായി വീടുകളിൽ എത്തിച്ച് നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി. എൽ.പി.ജി വിതരണം നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ-താലൂക്ക് തലങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കർശന നടപടികൾ, ജാമ്യമില്ലാ കേസ്
ഗാർഹിക പാചകവാതക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും. 1955-ലെ എസെൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം ഇത്തരം സിലിണ്ടറുകൾ പിടിച്ചെടുക്കുകയും, കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുകയും ചെയ്യും. യുദ്ധ പശ്ചാത്തലത്തിൽ ഗാർഹിക പാചകവാതക ലഭ്യതയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തുന്ന വാർത്തകളോ, സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണങ്ങളോ ശ്രദ്ധയിൽപ്പെട്ടാലും കർശന നിയമനടപടി നേരിടേണ്ടി വരും.
വിതരണത്തിലെ വ്യവസ്ഥകൾ
ഗാർഹിക പാചകവാതക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും. 1955-ലെ എസെൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം ഇത്തരം സിലിണ്ടറുകൾ പിടിച്ചെടുക്കുകയും, കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
യുദ്ധ പശ്ചാത്തലത്തിൽ ഗാർഹിക പാചകവാതക ലഭ്യതയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തുന്ന വാർത്തകളോ, സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണങ്ങളോ ശ്രദ്ധയിൽപ്പെട്ടാലും കർശന നിയമനടപടി നേരിടേണ്ടി വരും.
വിതരണത്തിലെ വ്യവസ്ഥകൾ
ഗ്യാസ് ഏജൻസികൾ മുൻഗണനാക്രമം പാലിച്ചു മാത്രമേ സിലിണ്ടറുകൾ വിതരണം ചെയ്യാൻ പാടുള്ളൂ.
ഉപഭോക്താക്കൾ തങ്ങളുടെ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി (OTP) നമ്പർ സിലിണ്ടർ ഡെലിവറി ചെയ്യുന്ന സമയത്ത് നിർബന്ധമായും കൈമാറണം.
വിതരണ സമയത്ത് ഗുണഭോക്താക്കളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാൻ പാടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ ഗ്യാസ് ഏജൻസികൾ കർശനമായി പാലിക്കണം.
വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം
നിലവിലെ സാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി ഉപയോഗം ഗണ്യമായി കുറച്ചിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായാണ് ഈ ക്രമീകരണം. വാണിജ്യ സിലിണ്ടറുകളുടെ വിതരണം അത്യാവശ്യ സ്ഥാപനങ്ങൾക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് മുൻഗണന. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, എയർലൈൻ/റെയിൽവെ കാന്റീനുകൾ എന്നിവയ്ക്ക് രണ്ടാമതായി മുൻഗണന നൽകുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.
പരാതികൾക്കും വിവരങ്ങൾക്കും കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാം:
| ഓഫീസ് | ഫോൺ നമ്പർ | ഇമെയിൽ വിലാസം |
| ജില്ലാ സപ്ലൈ ഓഫീസ്, ഇടുക്കി | 04862 232321 | dsoidukki@gmail.com |
| താലൂക്ക് സപ്ലൈ ഓഫീസ്, തൊടുപുഴ | 04862 222515, 9188527363 | tsothodupuzha@gmail.com |
| താലൂക്ക് സപ്ലൈ ഓഫീസ്, ഇടുക്കി | 04862 294975, 9188527364 | tsoidukki1@gmail.com |
| താലൂക്ക് സപ്ലൈ ഓഫീസ്, പീരുമേട് | 04869 232066, 9188527365 | tso.peermade07@gmail.com |
| താലൂക്ക് സപ്ലൈ ഓഫീസ്, ഉടുമ്പൻചോല | 04868 232047, 9188527366 | tsoudumbanchola@gmail.com |
| താലൂക്ക് സപ്ലൈ ഓഫീസ്, ദേവികുളം | 04865 264224, 9188527367 | tsodklm@gmail.com |






