HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അബിൻ വർക്കിക്കെതിരെ പോസ്റ്ററുകൾ; സ്ഥാനാർഥിത്വ നീക്കത്തിന് തിരിച്ചടി

അബിൻ വർക്കിക്കെതിരെ പോസ്റ്ററുകൾ


കോൺഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ ആറന്മുള മണ്ഡലത്തിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അബിൻ വർക്കിയെ വിമർശിക്കുന്ന പോസ്റ്ററുകളാണ് പതിച്ചത്. ഡിസിസി ഓഫീസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെ ആറന്മുളയിൽ സ്ഥാനാർഥിയാകാനുള്ള അബിൻ വർക്കിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ പ്രതിഷേധം ഉയർന്നതായാണ് സൂചന.


കഴിഞ്ഞ ദിവസങ്ങളിലായി അബിൻ വർക്കി ആറന്മുള മണ്ഡലത്തിൽ സജീവമായിരുന്നു. എന്നാൽ പുറത്തുനിന്ന് സ്ഥാനാർഥികളെ കെട്ടിയിറക്കേണ്ടതില്ലെന്ന അഭിപ്രായം ഡിസിസി യോഗത്തിൽ നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ഒരു സംഘം നേതാക്കൾ ഇന്നലെ കെ.സി. വേണുഗോപാലിനെയും കണ്ടിരുന്നു. ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കോൺഗ്രസിനുള്ളിലെ ഭിന്നത കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS