HONESTY NEWS ADS

കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു: KSKTU നേതൃത്വത്തിൽ മുരിക്കാശ്ശേരി പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ്ണ

കർഷകത്തൊഴിലാളി യൂണിയൻ (KSKTU) ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം


സാമൂഹ്യ സുരക്ഷാ പെൻഷനിലെ കേന്ദ്ര വിഹിതം ഒഴിവാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ കർഷകത്തൊഴിലാളി യൂണിയൻ (KSKTU) ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുരിക്കാശ്ശേരി പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന കൂട്ട ധർണ്ണ സഖാവ് കെ.ജി. സത്യൻ ഉദ്ഘാടനം ചെയ്തു.


​പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഏക ആശ്രയമായ പെൻഷൻ തുക വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ക്ഷേമ പെൻഷനുകൾ മുടക്കാനുള്ള കേന്ദ്ര നീക്കങ്ങൾക്കെതിരെ ശക്തമായ ജനരോഷം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ധർണ്ണയിൽ സഖാക്കളായ സിബി മാത്യു, കെ.എ. അലി, എം.എം. ബാബു, ഷേർളി ജോസഫ്, ഒ.ബി. സജി, ടി.ഇ. നൗഷാദ്, പി.ജി. രാജു എന്നിവർ സംസാരിച്ചു. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS